ഖത്വര്‍ ഒളിംപിക്‌സ് സംഘത്തെ ശൈഖ് ജൗആന്‍ നയിക്കും

Posted on: July 19, 2016 8:53 pm | Last updated: July 19, 2016 at 8:53 pm
SHARE
ശൈഖ് ജൗആന്‍
ശൈഖ് ജൗആന്‍

ദോഹ: ബ്രസീലിലെ റിയോ ഡി ജനീറോ ഒളിംപിക്‌സിനുള്ള ഖത്വര്‍ സംഘത്തെ ഖത്വര്‍ ഒളിംപിക് കമ്മിറ്റി (ക്യു ഒ സി) പ്രസിഡന്റ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ താനി നയിക്കും. അത്‌ലറ്റിക്‌സ്, ഹാന്‍ഡ്‌ബോള്‍, ഷൂട്ടിംഗ്, ഇക്വസ്ട്രിയന്‍, ബോക്‌സിംഗ്, ബീച്ച് വോളിബോള്‍, സ്വിമ്മിംഗ്, ടേബിള്‍ ടെന്നീസ്, ജൂഡോ, ഭാരദ്വേഹനം തുടങ്ങിയ വിഭാഗങ്ങളിലായി 38 കായികതാരങ്ങളാണ് ഒളിപിംക്‌സില്‍ ഖത്വറിനെ പ്രതിനിധാനം ചെയ്യുന്നത്. ക്യു ഒ സി സെക്രട്ടറി ജനറല്‍ ഡോ. താനി ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ കുവാരിയും വിവിധ കായിക സംഘടനകളുടെ പ്രസിഡന്റുമാരും സംഘത്തില്‍ ഉണ്ടാകും. ഒളിംപിക് സംഘത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് പ്രതിനിധി സംഘം മുഹമ്മദ് ഈസ അല്‍ ഫദാലയുടെ നേതൃത്വത്തില്‍ ഇന്നലെ പുറപ്പെട്ടിട്ടുണ്ട.