യു എന്‍ വ്യാപാര സമ്മേളനത്തിന്റെ അധ്യക്ഷ പദവി ഖത്വര്‍ കെനിയക്ക് കൈമാറി

Posted on: July 19, 2016 8:11 pm | Last updated: July 19, 2016 at 8:11 pm
SHARE
നെയ്‌റോബിയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ വ്യാപാര, വികസന സമ്മേളനത്തില്‍  ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി
നെയ്‌റോബിയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ വ്യാപാര, വികസന സമ്മേളനത്തില്‍
ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി

ദോഹ: ഐക്യരാഷ്ട്രസഭ വ്യാപാര, വികസന സമ്മേളനത്തിന്റെ (യു എന്‍ സി റ്റി എ ഡി) അധ്യക്ഷ പദവി ഖത്വര്‍ കെനിയക്ക് കൈമാറി. അമീരി ദിവാന്‍ ഉപദേശകനും യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ സ്ഥാനാര്‍ഥിയുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയാണ് അധ്യക്ഷപദവി കെനിയന്‍ വിദേശകാര്യ മന്ത്രി ആമിന മുഹമ്മദിന് അധ്യക്ഷ പദവി കൈമാറിയത്. അടുത്ത നാല് വര്‍ഷത്തേക്കുള്ള സമ്മേളനത്തിന്റെ അധ്യക്ഷ പദവി കെനിയക്കാണ്.
കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ നടക്കുന്ന പതിനാലാമത് സമ്മേളനത്തിലാണ് അധ്യക്ഷ പദവി കൈമാറിയത്. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തെ അല്‍ കുവാരി അഭിസംബോധന ചെയ്തു.