മാവോയിസ്റ്റ് ആക്രമണം: കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ സഹായധനം

Posted on: July 19, 2016 4:20 pm | Last updated: July 20, 2016 at 9:14 am
SHARE

പാറ്റ്‌ന: മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ സഹായധനം നല്‍കും. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും ഇന്‍ഷുറന്‍സ് തുക 20 ലക്ഷവുമാണ് നല്‍കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിലെ സുരക്ഷാസൈനികര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷുറന്‍സില്‍നിന്നുള്ള തുകയാണ് 20 ലക്ഷം. പരിക്കേറ്റ ആറു സിആര്‍പിഎഫ് ജവാന്‍മാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബിഹാറിലെ ഔറംഗബാദ് ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു