കൊല്ലത്ത് സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്തു;പ്രതി പിടിയില്‍

Posted on: July 19, 2016 2:39 pm | Last updated: July 19, 2016 at 2:39 pm
SHARE

കൊല്ലം: പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍സ് എംഎസ്‌സി എല്‍പി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ജീവനക്കാര്‍ സംഭവം കണ്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. 80 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. സംഭവവുമായി ബന്ധപ്പെട്ട് സി.എ.സത്യന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് തൊട്ടുമുന്‍പ് പാചകപ്പുരയില്‍ നിന്നും ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ട് സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ പിന്നീട് ഭക്ഷണം പരിശോധിച്ചപ്പോള്‍ വിഷം ചേര്‍ത്തുവെന്ന് കണ്ടെത്തുകയായിരുന്നു. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി .