ജര്‍മ്മനിയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ ആക്രമണം

Posted on: July 19, 2016 12:04 pm | Last updated: July 19, 2016 at 2:06 pm
SHARE

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ ആക്രമണം. കയ്യില്‍ കോടാലിയുമായി ട്രെയിനിലേക്ക് ഓടിക്കയറിയ 17കാരനായ അഫ്ഗാന്‍ അഭയാര്‍ത്ഥിയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.

അക്രമി യാത്രക്കാരെ കോടാലി ഉപയോഗിച്ച വെട്ടി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിനു ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു.

ജര്‍മനിയിലെ ബവേറിയിലെ വിര്‍സ്ബര്‍ഗ് നഗരത്തിലാണ് സംഭവം. നഗരത്തിലെ അഭയാര്‍ഥി ബാലന്‍മാര്‍ക്കുള്ള ഭവനത്തിലെ അന്തേവാസിയാണ് ഇയാള്‍. ആക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും സ്ഥലത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.