ആര്‍ എസ് എസിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സുപ്രീം കോടതി

Posted on: July 19, 2016 12:52 pm | Last updated: July 20, 2016 at 9:01 am
SHARE

RAHUL GANDHIന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീം കോടതി. മാപ്പ് പറയുന്നില്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശം ചോദ്യം ചെയ്ത് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

ഒരു സംഘടനയെ ഒന്നടങ്കം കുറ്റപ്പെടുത്താന്‍ പാടില്ലെന്നും കോടതി പറഞ്ഞു. കേസില്‍ വിശദവിവരങ്ങള്‍ കൈമാറാന്‍ രാഹുലിന് കോടതി അടുത്ത ബുധനാഴ്ച വരെ സമയം അനുവദിച്ചു.