ബിഹാറില്‍ മാവോയിസ്റ്റ് ആക്രമണം: പത്ത് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: July 19, 2016 9:08 am | Last updated: July 19, 2016 at 12:52 pm
SHARE

CRPFന്യൂഡല്‍ഹി: ബിഹാറില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 10 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ സേന വധിച്ചു. ഔറംഗബാദ് ജില്ലയില്‍ ഇമാമിഗഞ്ചുമായി അതിര്‍ത്തി പങ്കിടുന്ന ചകര്‍ബന്ത വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

പട്രോളിങ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫ് കോബ്ര ബറ്റാലിയന്‍ ജവാന്മാര്‍ക്ക് നേരെ മാവോയിസ്റ്റ് സംഘം ആക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റ് വിരുദ്ധ വേട്ടയുടെ ഭാഗമായി രൂപം നല്‍കിയ സി.ആര്‍.പി.എഫിന്റെ പ്രത്യേക വിഭാഗമാണ് കോബ്ര ബറ്റാലിയന്‍.പരിക്കേറ്റ ജവാന്മാരെ ആസ്പത്രിയിലെത്തിക്കാന്‍ ഹെലിക്കോപ്ടര്‍ സംഭവസ്ഥലത്തേക്ക് അയച്ചു. എന്നാല്‍ രൂക്ഷമായ വെടിവെയ്പിനിടെ അവിടെ ഇറങ്ങാന്‍ കഴിയാതെ ഹെലിക്കോപ്റ്റര്‍ തിരിച്ചു പറന്നു. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് വിവരം.