കരുനാഗപ്പള്ളിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

Posted on: July 18, 2016 9:20 pm | Last updated: July 18, 2016 at 9:20 pm
SHARE

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അഴീക്കലില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. പ്രായിക്കാട് സ്വദേശി പ്രജില്‍ ആണു മരിച്ചത്. പ്രജിലിനെ ആക്രമിച്ച അജിത് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.