Connect with us

National

പാകിസ്താന്‍ ഇന്ത്യന്‍ മുസ്ലിംങ്ങളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടേണ്ട: രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി : കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ പാകിസ്താന്‍ ഇടപെടേണ്ടതില്ലന്നും, രാജ്യത്തെ രണ്ടായി വിഭജിച്ച പാകിസ്ഥാന്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന്‌കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയിലെ മുസ്ലീങ്ങളേയും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അറിയമാമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീര്‍ സംഘര്‍ഷങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരില്‍ നടക്കുന്നത് രാജ്യവും വിഘടനവാദികളും തമ്മില്‍ ഉള്ള യുദ്ധം ആണെന്ന് കേന്ദ്ര സര്‍ക്കാര്‍. കശ്മീരില്‍ പാകിസ്താന്‍ വൃത്തികെട്ട കളിയാണ് കളിക്കുന്നത് എന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു. കശ്മീരിലെ അക്രമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്‍ ആണെന്ന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. കശ്മീരില്‍ വിനാശകരം ആയ ആയുധങ്ങള്‍ ഉപയോഗിക്കരുത് എന്ന് സുരക്ഷ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയെ അറിയിച്ചു.ശ്മീരില്‍ തീവ്രവാദികള്‍ക്കെതിരായുള്ള പോരാട്ടം കര്‍ശനമായി തുടരുമെന്നറിയിച്ച അദ്ദേഹം സാധാരണ ജനങ്ങളുടെ കാര്യത്തില്‍ സഹതാപം പ്രകടിപ്പിച്ചു. കാശ്മീര്‍ താഴ്‌വരയില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ തനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അതിയായ വേദനയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ജമ്മുകാശ്മീരില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെ സൈന്യം നടത്തുന്ന അമിത ബലപ്രയോഗം ന്യായീകരിക്കാന്‍ ആകില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് വ്യക്തം ആക്കി. ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം എന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇതിനിടെ കശ്മീര്‍ വിഷയത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിഘടനവാദി നേതാവ് സയ്യദ് അലി ഗീലാനി ചൈനക്കും ഇറാനും കത്ത് നല്‍കി.