എസ്ബിഐ-എസ്ബിടി ലയനത്തെ എതിര്‍ക്കുന്ന പ്രമേയം നിയമസഭ പാസാക്കി

Posted on: July 18, 2016 1:24 pm | Last updated: July 18, 2016 at 4:25 pm
SHARE

തിരുവനന്തപുരം: എസ്ബിഐ-എസ്ബിടി ലയനത്തെ എതിര്‍ക്കുന്ന പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാലിന്റെ വിയോജിപ്പോടെയാണ് പ്രമേയം സഭ പാസാക്കിയത്.സിപിഎമ്മും കോണ്‍ഗ്രസും ലയനത്തെ എതിര്‍ക്കാന്‍ കാരണം മോദി വിരുദ്ധതയാണ്. താന്‍ പ്രമേയത്തെ എതിര്‍ക്കുന്നത് രാഷ്ട്രീയപരമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഒ. രാജഗോപാലിന്റെ തീരുമാനത്തിനെതിരെ മന്ത്രി തോമസ് ഐസക് രംഗത്തെത്തി. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് ഒരുമിച്ചു നിന്ന ചരിത്രമാണ് നിയമസഭയ്ക്ക്. രാജഗോപാല്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിലുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും അറിയിക്കാനും നിയമസഭ തീരുമാനിച്ചു.

എസ്ബിടി അടക്കം ആറ് ബാങ്കുകള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് ജൂണ്‍ 15 നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ബാങ്കുകളെ ലയിപ്പിക്കാനുള്ള എസ്ബിഐ നീക്കത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രിസഭ ലയനത്തിന് അംഗീകാരം നല്‍കിയിയത്.

അസോസിയേറ്റ് ബാങ്കുകളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളായ ബാങ്കുകളുമാണ് ലയിപ്പിക്കുക. ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37