ഡല്‍ഹിയില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം

Posted on: July 18, 2016 3:02 pm | Last updated: July 18, 2016 at 6:53 pm
SHARE

delhiന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ അടിയന്തരമായി നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം. ഇത്തരം വാഹനങ്ങളുടെ പട്ടിക ഡല്‍ഹി ട്രാഫിക് പോലീസിന് കൈമാറണമെന്നും ഉത്തരവ് ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിലവില്‍ നിരോധനമുണ്ട്.
.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രവേശിച്ചിക്കുന്ന വാഹനങ്ങളെയും സര്‍ക്കാര്‍ നിരോധിക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.കഴിഞ്ഞ വര്‍ഷം ഇതേ ഉത്തരവ് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാണെന്നും പ്രദേശവാസികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യം വേണമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.