Connect with us

Kerala

ആറന്മുള വിമാനത്താവളം: പരിസ്ഥിതി അനുമതി തേടി കെ.ജി.എസ് പുതിയ അപേക്ഷ നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളം പദ്ധതിക്കു പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ നല്‍കി. കമ്പനിയുടെ അപേക്ഷ മന്ത്രാലയം ഈ മാസം 29ന് പരിഗണിക്കും. റണ്‍വേ നിലവിലെ രൂപത്തില്‍ നിര്‍ത്തണം, കൈത്തോട് പുനഃസ്ഥാപിക്കാനാവില്ലെന്നും പുതിയ അപേക്ഷയില്‍ കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകുമെന്ന് മന്ത്രാലയം അറിയിച്ചു. പദ്ധതിക്ക് അനുകൂല നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിമാനത്താവളം പദ്ധതിക്കായി ഇതുവരെ 500 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. 2000 കോടി രൂപ ചെലവ് പ്രതീക്ഷക്കുന്ന പദ്ധതിക്കായി ഇതുവരെ 420 കോടി രൂപയോളം കെജിഎസ് മുടക്കിയിട്ടുണ്ട്.

വിമാനത്താവളത്തിനു നല്‍കിയ പാരിസ്ഥിതിക അനുമതി നേരത്തേ ദേശീയ ഹരിത ട്രൈബ്യൂണലും തുടര്‍ന്ന് സുപ്രീംകോടതിയും റദ്ദാക്കിയിരുന്നു. നേരത്തെ പരിസ്ഥിതി ആഘാതപഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്കു യോഗ്യതയില്ലെന്നും പൊതുജനങ്ങളില്‍നിന്നു ശരിയായ രീതിയില്‍ തെളിവെടുപ്പു നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) പഴയ അനുമതി റദ്ദാക്കിയത്. ഇതു സുപ്രീംകോടതി പ്രാരംഭ വാദത്തില്‍ തന്നെ ശരിവയ്ക്കുകയും ചെയ്തിരുന്നു കഴിഞ്ഞ വര്‍ഷം മേയില്‍ പദ്ധതിക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാറും റദ്ദാക്കിയിരുന്നു.

---- facebook comment plugin here -----

Latest