ദേശീയപാത:ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കുമെന്ന് ജി. സുധാകരന്‍

Posted on: July 18, 2016 10:12 am | Last updated: July 18, 2016 at 4:18 pm
SHARE

G SUDHAKARANതിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ന്യായവില ഉറപ്പാക്കാനുളള നടപടികള്‍ക്കായി അതത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ദേശീയപാത വികസനം, ഭൂമി ഏറ്റെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് സി.ദിവാകരന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയപാത രണ്ടുവര്‍ഷത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ഭൂമി ഏറ്റെടുക്കലിന് പ്രാദേശിക തര്‍ക്കം മാത്രമാണുള്ളതെന്നും ജി. സുധാകരന്‍ പറഞ്ഞു.