സൗദിയില്‍ വാഹനാപകടം: മലയാളി യുവതിയും മകനും മരിച്ചു

Posted on: July 17, 2016 8:55 pm | Last updated: July 17, 2016 at 8:55 pm
SHARE

യാമ്പു :മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിടിച്ച് യുവതിയും മകനും മരിച്ചു. ഭര്‍ത്താവിന് പരുക്കേറ്റു. മലപ്പുറം താനാളൂര്‍ വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (8) എന്നിവരാണ് മരിച്ചത്. ജിദ്ദ യാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

യാമ്പുവില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അഫ്‌സല്‍ ഓടിച്ചിരുന്ന പിക്അപ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. സഫീറ തല്‍ക്ഷണം മരിച്ചു. യാമ്പു അല്‍മനാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയാണ് സഫീറ.മുഹമ്മദ് അമനെ റാബിഗ് ജനറല്‍ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഫ്‌സല്‍ ഗുരുതരാവസ്ഥയില്‍ റാബിഗ് ജനറല്‍ ആശുപത്രിയിലാണ്. ഇടിയുടെ ആഘാതത്തില്‍ പിക്കപ് പൂര്‍ണമായും തകര്‍ന്നു.