ഡാറ്റ ബാലന്‍സ് ട്രാന്‍സ്ഫര്‍ സേവനവുമായി ഇത്തിസാലാത്ത്

Posted on: July 17, 2016 7:21 pm | Last updated: July 17, 2016 at 7:21 pm
SHARE

ETHISALATഅബുദാബി: മൊബൈല്‍ വരിക്കാര്‍ക്ക് പുതിയ സേവനവുമായി ഇത്തിസാലാത്ത് ടെലികമ്യൂണിക്കേഷന്‍ രംഗത്ത്. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഡാറ്റ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംവിധാനമാണ് ഇത്തിസാലാത്ത് അവതരിപ്പിക്കുന്നത്.

എല്ലാവിധ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഒരു ജി ബിയോ അതിലധികമോ ഡാറ്റ ബാലന്‍സുള്ളവര്‍ക്ക് 100 എം ബി ഡാറ്റ കൈമാറുന്നതിന് മൂന്ന് ദിര്‍ഹമാണ് ഈടാക്കുക. ഒരു ജി ബി ഡാറ്റയാണ് അയക്കേണ്ടതെങ്കില്‍ #100*05ഃഃഃഃഃ*1000# എന്ന ക്രമത്തില്‍ ഡയല്‍ ചെയ്യുകയാണ് വേണ്ടത്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അഞ്ച് ജി ബി മാത്രമാണ് ഒറ്റത്തവണ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഈ സംവിധാനത്തിലൂടെ കൈമാറിയ ഡാറ്റകള്‍ക്ക് 10 ദിവസത്തെ കാലാവധിയുണ്ടാകും. ഒരു മാസത്തില്‍ അഞ്ചു തവണ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യുന്നിന് സൗകര്യമുണ്ട്. ഡാറ്റ ട്രാന്‍സ്ഫര്‍ വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഡാറ്റ അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. *121*170# എന്ന നമ്പര്‍ ഡയല്‍ ചെയ്ത് ഡാറ്റയുടെ ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യവും പുതിയ പദ്ധതിയനുസരിച്ച് ഒരുക്കിയിട്ടുണ്ട്.