Connect with us

Kannur

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ട കേസില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അനൂപ്, വൈശാഖ്, പ്രജിത്ത് ലാല്‍, സുകേശ് എന്നിവരാണ് അറസ്റ്റിലായത്. നാലുപേര്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

തിങ്കളാഴ്ച്ച രാത്രി പത്തരയോടെയാണ് മുഖംമൂടി ധാരികളായ സംഘം ധനരാജിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. മണിക്കൂറുകള്‍ക്കകം അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനായ സികെ രാമചന്ദ്രനും കൊല്ലപ്പട്ടതോടെ വ്യാപകമായ അക്രമമാണ് പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും നടന്നത്. ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു കൊല്ലപ്പെട്ട ധനരാജ്.