Connect with us

National

പെമ ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

Published

|

Last Updated

ഇറ്റാനഗര്‍: രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് പെമ ഖണ്ഡു അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു. വിമതരുടെ പ്രതിനിധിയായാണ് പെമ ഖണ്ഡു മുഖ്യമന്ത്രിയായത്. ഇതോടെ വിശ്വാസവോട്ട് നേടുകയെന്ന പ്രതിസന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രക്ഷപ്പെട്ടു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചൗന മെയ്ന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

വിമത എംഎല്‍എമാരുടെ എതിര്‍പ്പ് നേരിട്ടിരുന്ന മുന്‍മുഖ്യമന്ത്രി നബാം തുക്കിനോട് ശനിയാഴ്ചക്കകം വിശ്വാസവോട്ട് തേടാന്‍ സംസ്ഥാനത്തിന്റെ അധികചുമതല വഹിക്കുന്ന ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, 29 വിമത എംഎല്‍എമാരുള്‍പ്പെടെ 44 അംഗങ്ങള്‍ പെമ ഖണ്ഡുവിന് പിന്തുണ പ്രഖ്യാപിച്ച് ഗവര്‍ണറെ കണ്ടതോടെയാണ് വിശ്വാസ വോട്ടെടുപ്പില്ലാതെ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് അവസരമൊരുങ്ങിയത്.

2011 മെയ് മാസത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ് പെമ. പിതാവ് പ്രതിനിധാനം ചെയ്ത മുക്തോ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെയാണ് പെമ നിയമസഭയിലെത്തിയത്.

Latest