കൊച്ചിയില്‍ കാറില്‍ പോയ കുടുംബത്തിന് നേരെ യുവതികളുടെ അതിക്രമം

Posted on: July 17, 2016 1:05 pm | Last updated: July 17, 2016 at 1:05 pm
SHARE

kochi attackകൊച്ചി: കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത അഭിഭാഷകനേയും കുടുംബത്തേയും സ്‌കൂട്ടറിലെത്തിയ യുവതികള്‍ കയ്യേറ്റം ചെയ്തു. ഹൈക്കോടതി അഭിഭാഷകനായ വൈറ്റില സ്വദേശി പി പ്രജിത്, ഭാര്യ ശ്രീജ, രണ്ട് മക്കള്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കാര്‍ പെട്ടന്ന് ബ്രേക്കിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ യുവതികളിലൊരാള്‍ കൈക്കുഞ്ഞുമായി മുന്‍സീറ്റിലിരുന്ന സ്ത്രീയെ അടിക്കുകയായിരുന്നു. സ്ത്രീ തടഞ്ഞതിനാല്‍ അടി കുഞ്ഞിന്റെ ദേഹത്തുകൊണ്ടില്ല.

സംഭവത്തില്‍ കടവന്ത്ര കുമാരനാശാന്‍ നഗര്‍ സെന്റ് സെബാസ്റ്റ്യന്‍ റോഡ് ഗാലക്‌സി വിന്‍സ്റ്ററില്‍ സാന്ദ്ര ശേഖര്‍ (26), തൃശൂര്‍ മുളങ്കുന്നത്തുകാവ് നങ്ങേത്തില്‍ എം അജിത (25), കോട്ടയം അയ്യര്‍കുളങ്ങര വല്ലകം മഠത്തില്‍പറമ്പില്‍ ശ്രീല പത്മനാഭന്‍ (30) എന്നിവരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് മൂന്ന് കുപ്പി ബിയര്‍ കണ്ടെടുത്തു. യുവതികള്‍ സിനിമാ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.