കാശ്മീരില്‍ പത്രങ്ങള്‍ക്ക് മൂന്ന് ദിവസം നിരോധനം

Posted on: July 17, 2016 11:43 am | Last updated: July 17, 2016 at 6:43 pm
SHARE

Kashmir nശ്രീനഗര്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാശ്മീരില്‍ മൂന്ന് ദിവസത്തേക്ക് വര്‍ത്തമാന പത്രങ്ങള്‍ നിരോധിച്ചു. അട്ടിമറി സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വക്താവ് നയീം അഖ്തര്‍ പറഞ്ഞു.

കാശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ കാശ്മീരിലെ പ്രസുകളില്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.

ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെയാണ് കാശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ കാശ്മീരില്‍ ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്.

മാധ്യമസ്ഥാപനങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നിലപാട് പരക്കെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പലയിടത്തും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കാശ്മീരില്‍ ഇപ്പോള്‍ മാധ്യമ അടിയന്തരാവസ്ഥയാണ്. ഇതിന് മുമ്പും ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടായതായും റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ശുജാഅത്ത് ബുഖാരി പറഞ്ഞു.