ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് 17 പേര്‍ മരിച്ചു

Posted on: July 17, 2016 11:24 am | Last updated: July 17, 2016 at 5:03 pm
SHARE

liquor banലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയില്‍ വിഷമദ്യം കഴിച്ച് 17 പേര്‍ മരിച്ചു. പലര്‍ക്കും കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. ഇറ്റാ ജില്ലയിലെ അലിഗഞ്ജ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് വീഴ്ച വരുത്തിയ അഞ്ച് ഉ്‌ദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയില്‍ നിന്നും ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചവരാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്.

സംഭവത്തില്‍ കുറ്റക്കാരനായ ശ്രീപാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം വ്യാജമദ്യം കഴിച്ച മറ്റു 12 പേര്‍ കൂടി വ്യാജമദ്യം കഴിച്ചിരുന്നുവെന്നും ഇവരില്‍ ആറുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു. രോഷാകുലരായ നാട്ടുകാര്‍ ദുരന്തത്തില്‍ മരിച്ച അതീഖ്, രമേശ് എന്നിവരുടെ മൃതദേഹങ്ങളുമായി എത്താ-ഫറൂഖാബാദ് റോഡ് ഉപരോധിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.