സുല്‍ത്താന്‍ബത്തേരിയില്‍ കോടികളുടെ കുഴല്‍പണ വേട്ട

Posted on: July 17, 2016 10:55 am | Last updated: July 17, 2016 at 4:14 pm
SHARE

currency bundleവയനാട്: സുല്‍ത്താന്‍ബത്തേരി മുത്തങ്ങയില്‍ മൂന്ന് കോടി 20 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബ്ദുല്‍ റഹ്മാന്‍, റഫീഖ്, ജുനൈസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബത്തേരി സിഐ പി ബിജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനപരിശോധന നടത്തിയത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. പിടിയിലായവരില്‍ നിന്ന് ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇതിന് ലൈസന്‍സുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.