എറണാകുളത്ത് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ റെയ്ഡ്

Posted on: July 17, 2016 10:28 am | Last updated: July 17, 2016 at 2:09 pm
SHARE

raidപെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ പിടികൂടി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളാണ് ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പിടിച്ചെടുത്തത്. 12 അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.