വിജേന്ദര്‍ സിംഗിന് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം

Posted on: July 16, 2016 11:37 pm | Last updated: July 17, 2016 at 4:14 pm
SHARE

vijendarന്യൂഡല്‍ഹി: ത്യാഗരാജ സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ച നാട്ടുകാരെ സാക്ഷിയാക്കി ഇന്ത്യയുടെ വിജേന്ദര്‍ സിംഗ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം സ്വന്തമാക്കി. 10 റൗണ്ട് നീണ്ടുനിന്ന് പോരാട്ടത്തിനൊടുവിലാണ് വിജേന്ദര്‍ ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ വീഴ്ത്തിയത്. വിജേന്ദറിന്റെ ആദ്യ പ്രൊഫണല്‍ കിരീടമാണിത്.

പത്ത് വര്‍ഷത്തെ പരിചയവും 35 മത്സരങ്ങളുടെ അനഭവസമ്പത്തുമായാണ് കെറി ഹോപ് മത്സരത്തിനെത്തിയത്. വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് മാറിയശേഷം ആദ്യമായാണ് സ്വന്തം രാജ്യത്ത് മത്സരത്തിനിറങ്ങിയത്. എങ്കിലും ഇതുവരെയുള്ള ആറ് മത്സരങ്ങളും ജയിച്ച് വിജേന്ദര്‍ ഏഴാം മത്സരത്തിലും വിജയമാവര്‍ത്തിച്ചു.