സ്മൃതി ഇറാനി ക്യാബിനറ്റ് സമിതികളില്‍ നിന്ന് പുറത്ത്

Posted on: July 16, 2016 8:54 pm | Last updated: July 17, 2016 at 2:09 pm
SHARE

Smriti-Irani-PTIന്യൂഡല്‍ഹി: പാര്‍ലമെന്ററികാര്യ ക്യാബിനറ്റ് സമിതികളില്‍ നിന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി പുനഃസംഘടിപ്പിച്ച ആറ് ക്യാബിനറ്റ് കമ്മിറ്റികളില്‍ ഒന്നിലും സ്മൃതിക്ക് ഇടം നേടാനായില്ല. അതേസമയം പുതുമുഖ മന്ത്രിമാരില്‍ പലരും സമിതികളില്‍ ഇടം നേടി.

നേരത്തെ സമൃതിയെ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി താരതമ്യേന അപ്രധാനമായ ടെക്സ്റ്റയില്‍സ് വകുപ്പ് നല്‍കിയിരുന്നു. മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറെ ക്യാബിനറ്റ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.