National
തുര്‍ക്കിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍: സുഷമ സ്വരാജ്
അങ്കാറ: സൈനിക അട്ടിമറി ശ്രമം നടന്ന തുര്‍ക്കിയിലുള്ള മലയാളികള്‍ ഉള്‍പ്പെട്ട കായിക താരങ്ങളും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ലോക സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാനാണ് മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തിയത്. കേരളത്തില്‍ നിന്നുള്ള 14 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 148 കായിക താരങ്ങളും 38 ഉദ്യോഗസ്ഥരുമാണ് തുര്‍ക്കിയിലുള്ളത്. എല്ലാവരും സുരക്ഷിതരാണ്. മത്സരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 18ന് ഇവര്‍ മടങ്ങുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
---- facebook comment plugin here -----