വാഹനങ്ങളില്‍ പ്രസ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം

Posted on: July 16, 2016 5:11 pm | Last updated: July 16, 2016 at 5:11 pm
SHARE

Tomin-Thachankari-Malayalam-Newsതിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ ”പ്രസ്” എന്നെഴുതിയ സ്റ്റിക്കറോ ബോര്‍ഡോ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി. വാഹനങ്ങളില്‍ അനധികൃതമായി ‘പ്രസ്’ ബോര്‍ഡ്/സ്റ്റിക്കര്‍ അര്‍ഹരായവര്‍ മാത്രം ഉപയോഗിക്കുവെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കമ്മിഷണര്‍ തിരുനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിക്കും കെയുഡബ്ല്യുജെ പ്രസിഡന്റിനും പിആര്‍ വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.

മാധ്യമപ്രവര്‍ത്തനത്തിന് മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തിലേ പ്രസ് ബോര്‍ഡ് ഉപയോഗിക്കാവൂവെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികളുണ്ടാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.