നിയമസഭയ്ക്ക് പുറത്ത് സമരം നടത്താനുള്ള ശേഷിയില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന് കെ മുരളീധരന്‍

Posted on: July 16, 2016 1:30 pm | Last updated: July 16, 2016 at 8:56 pm
SHARE

K.MURALEEDHARANതിരുവനന്തപുരം:കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍ എംഎല്‍എ. നിയമസഭയ്ക്ക് പുറത്ത് സമരം നടത്താനുള്ള ശേഷിയില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നും സമരങ്ങള്‍ പ്രതീകാത്മകമായി മാറിയെന്നും കെ മുരളീധരന്‍ ആരോപിച്ചു. മേല്‍തട്ടിലെ നേതാക്കള്‍ക്ക് സ്വന്തം സ്ഥിതിയെക്കുറിച്ച് ബോധ്യമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ച ആഴത്തിലുള്ളതാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

മുന്നണിക്കകത്ത് പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ യുഡിഎഫ് എംഎല്‍എമാരുടെ യോഗം വിളിക്കണമെന്നും കെ മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നങ്ങള്‍ പലര്‍ക്കും പറയാനുണ്ടെന്നും പത്രങ്ങള്‍ നോക്കുമ്പോള്‍ ഇത് കാണുന്നതാണെന്നും കെ മുരളീധരന്‍ പറഞ്ഞു.ഇത് പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കന്‍മാരുടെ മാത്രം യോഗം വിളിച്ചിട്ട് കാര്യമില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.