Connect with us

Kerala

ഹോര്‍ട്ടികോര്‍പ്പ് എം.ഡിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.എസ് സുനില്‍ കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി സംഭരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. ഹോര്‍ട്ടി കോര്‍പ്പിലെ ക്രമക്കേടുകള്‍ ഇത് സംബന്ധിച്ച് കൃഷിവകുപ്പ് അന്വേഷിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ എം.ഡി ഹോര്‍ട്ടികോര്‍പ്പില്‍ ചുമതലയേല്‍ക്കുമെന്നും സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പത്രപ്പരസ്യത്തില്‍ മുന്‍ എം.ഡി ഹോര്‍ട്ടികോര്‍പ്പിന്റെ പേര് ഉപയോഗിച്ചത് ശരിയായില്ല. കൃഷിക്കാരന്റെ ആത്മാഭിമാനം സംരക്ഷിക്കാനായിരുന്നു ആനയറ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. എം.ഡിയുടെ ആത്മപരിശോധന നടത്തേണ്ട കാര്യം തനിക്കില്ലെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി.