ലോക സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലെത്തിയ മലയാളി കായിക താരങ്ങള്‍ സുരക്ഷിതര്‍

Posted on: July 16, 2016 11:44 am | Last updated: July 16, 2016 at 6:54 pm
SHARE

turkey-coup-protestors.jpg.image.784.410അങ്കാറ: സൈനിക അട്ടിമറി ശ്രമം നടന്ന തുര്‍ക്കിയിലുള്ള മലയാളി കായിക താരങ്ങള്‍ സുരക്ഷിതരാണെന്ന് അഞ്ജു ബോബി ജോര്‍ജും ടീം മാനേജര്‍ ചാക്കോ ജോസഫും പറഞ്ഞു. ലോക സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാനാണ് മലയാളി കായിക താരങ്ങള്‍ ഇവിടെയെത്തിയത്. 13 മലയാളികള്‍ ഉള്‍പ്പടെ 39 പേരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ട്രാബ്‌സണ്‍ എന്ന സ്ഥലത്താണ് ടീമുള്ളത്. ഇവരെ വിമാനമാര്‍ഗം നാട്ടിലേക്ക് കൊണ്ടുവരും. അല്ലെങ്കില്‍ അയല്‍ രാജ്യത്തേക്ക് മാറ്റുമെന്നും ടീം മാനേജര്‍ അറിയിച്ചു.

ഇന്ത്യക്കാര്‍ക്കുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍: