തുര്‍ക്കിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Posted on: July 16, 2016 11:03 am | Last updated: September 23, 2016 at 8:23 pm
SHARE

turkey1_0ന്യൂഡല്‍ഹി: പട്ടാള അട്ടിമറി ശ്രമമുണ്ടായ തുര്‍ക്കിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഇന്ത്യക്കാര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് തുര്‍ക്കിയിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ പൗരന്മാര്‍ വീടുകളില്‍ തന്നെ കഴിയാനാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്. കൂടുതല്‍ സഹായങ്ങള്‍ക്കായി ബന്ധപ്പെടാന്‍ ഫോണ്‍ സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്.
ഇസ്താംബുള്‍ +905305671095
അങ്കാറ +905303142203