റോട്ടറി ഇന്റര്‍നാഷനല്‍ അവാര്‍ഡ് ഡോ. റബീഉല്ലക്ക്

Posted on: July 16, 2016 12:11 am | Last updated: July 16, 2016 at 12:11 am
SHARE

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം റോയലിന്റെ ഈ വര്‍ഷത്തെ റോട്ടറി ഇന്റര്‍നാഷനല്‍ എക്‌സലന്‍സി അവാര്‍ഡ് ്രപമുഖ ്രപവാസി വ്യവസായിയും ജീവകാരുണ്യ ്രപവര്‍ത്തകനും ഗള്‍ഫ് നാടുകളിലെ മുന്‍നിര ആതുരാലയ ശൃംഖലയായ ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഡോ. കെ ടി റബീഉല്ലക്ക്.
അവാര്‍ഡ് ജൂലൈ 20ന് ലണ്ടന്‍ ഹൗസ് ഓഫ് പാര്‍ലമെന്റില്‍ നടക്കുന്ന സാര്‍വദേശീയ സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് റോട്ടറി ക്ലബ് ട്രിവാന്‍ഡ്രം റോയല്‍ സെക്രട്ടറി ഡോ. ജെ മോസസ് ജോസഫ് ഡിക്രൂസ് അറിയിച്ചു.
ഇന്ത്യയിലെയും ഇംഗ്ലണ്ടിലേയും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ആതുരസേവന, ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണ് ഡോ. റബീഉല്ലയെ ആദരിക്കുമെന്ന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.