ഫേസ്ബുക്ക് തുണയായി; കാണാതായ കുട്ടിയെ കണ്ടെത്തി

Posted on: July 15, 2016 11:53 pm | Last updated: July 15, 2016 at 11:53 pm
SHARE

പാരീസ്: തീരനഗരമായ നീസിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് കാണാതായ കുട്ടിയെ കണ്ടെത്താന്‍ സഹായകമായത് ഫേസ്ബുക്ക്. എട്ട് മാസം പ്രായമുള്ള തന്റെ മകനെ കാണാനില്ലെന്ന് വ്യക്തമാക്കി അമ്മ ഫേസ്ബുക്കില്‍ നല്‍കിയ പോസ്റ്റാണ് കുട്ടിയെ കണ്ടെത്താന്‍ തുണയായത്. കുട്ടിയുടെ ചിത്രവും മാതാവ് ഫേസ്ബുക്കില്‍ നല്‍കിയിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ ഫേസ്ബുക്കികള്‍ ഇതേറ്റെടുക്കുകയായിരുന്നു. ഇത് കണ്ട ഒരു സ്ത്രീയാണ് ചിത്രത്തിലുള്ള ഈ കുട്ടി തന്റെ പക്കലുണ്ടെന്ന് പ്രതികരിച്ചത്. ഈ സന്തോഷ വാര്‍ത്തയും മാതാവ് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചു.