തിരുവനന്തപുരം സ്വദേശി സഊദിയില്‍ വെടിയേറ്റ് മരിച്ചു

Posted on: July 15, 2016 10:12 pm | Last updated: July 16, 2016 at 11:12 am
SHARE

nazeer.jpg.image.784.410റിയാദ്: തിരുവനന്തപുരം സ്വദേശി സഊദിയില്‍ വെടിയേറ്റ് മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് മാജിദ മന്‍സിലില്‍ പരേതനായ മീരാസാഹിബിന്റെയും ആമിനാ ബീവിയുടെയും മകന്‍ നസീര്‍(45)ആണ് മരിച്ചത്. വ്യാഴാഴ്ച 11.30നായിരുന്നു സംഭവം.
റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ലൈല അഫഌജില്‍ നസീര്‍ നടത്തുന്ന ബൂഫിയയില്‍ ആഹാരം കഴിച്ച സഊദി സ്വദേശികള്‍ പണം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. കുറച്ച് സമയത്തിന് ശേഷം ബൂഫിയയില്‍ നിന്ന് മടങ്ങിയ മൂന്നംഗ സംഘം തോക്കുമായി മടങ്ങിയെത്തി നസീറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൃതദേഹം അഫ്‌ലാജില്‍ ഖബറടക്കും.