71 കാരിയും നാല് മക്കളുടെ അമ്മയുമായ വൃദ്ധയ്ക്ക് ഭര്‍ത്താവായി എത്തുന്നത് 17 കാരന്‍

Posted on: July 15, 2016 8:42 pm | Last updated: July 15, 2016 at 9:25 pm
SHARE

PAY-Gary-and-Almeda-Hardwick (1)വാഷിംഗ്ടണ്‍: 71 കാരിയും നാല് മക്കളുടെ അമ്മയുമായ വൃദ്ധയ്ക്ക് ഭര്‍ത്താവായി എത്തുന്നത് 17 കാരനായ അല്‍മെഡ ഇറെല്‍ എന്ന യുവാവ്. എഴുപത്തിയൊന്നുകാരിയായ ഗാരി ഹാര്‍ഡ്വിക്കിന്റെ മകന്റെ ശവസംസ്‌കാര ചടങ്ങിലാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയപ്പെട്ട ശേഷം മൂന്നാഴ്ച ഇരുവരുടെയും പ്രണയം തടുര്‍ന്നു. ശേഷം വിവാഹം ചെയ്യാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പ്രായക്കൂടുതലോ കുറവോ ഒന്നും ഇവരുടെ ജീവിതത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല.
2013 ലായിരുന്നു അല്‍മെഡയുടെ ആദ്യ ഭര്‍ത്താവ് ഡൊണാള്‍ഡ് 43 വയസില്‍ മരിച്ചത്. ശേഷം തന്റെ ജീവിതത്തില്‍ ശൂന്യതയായിരുന്നുവെന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ അസിസ്റ്റന്റ് കൂടിയായ അല്‍മെഡ പറയുന്നു. വീടും സൂപ്പര്‍ മാര്‍ക്കറ്റുമായി ജീവിതം തള്ളി നീക്കുന്നതിനിടെ മകന്‍ റോബര്‍ഡ് 45 വയസില്‍ മരിച്ചു. പെട്ടന്നായിരുന്നു റോബര്‍ട്ടിന്റെ മരണമെന്ന് അല്‍മെഡ ഓര്‍ക്കുന്നു. മകന്റെ ശവസംസ്‌കാര ചടങ്ങിലായിരുന്നു ഗായിയെ പരിചയപ്പെടുന്നത്. മകന്റെ ദു:ഖത്തില്‍ തളര്‍ന്നിരുന്ന തന്നെ അവന്‍ ആശ്വസിപ്പിച്ചു. അതിന് ശേഷവും അവന്‍ തന്നെ വീട്ടിലും സൂപ്പര്‍മാര്‍ക്കറ്റിലും വന്ന് തന്നെ സന്ദര്‍ശിച്ചു. പിരിയാന്‍ പറ്റില്ലാന്ന് തോന്നിയതോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും തന്നെ വിവാഹം കഴിക്കണമെന്ന് ഗാരിയാണ് ആദ്യം ആവശ്യപ്പെട്ടതെന്നും അല്‍മെഡ കൂട്ടിച്ചേര്‍ത്തു. താന്‍ സ്വപ്‌നത്തില്‍ കണ്ടിരുന്നതാരെയാണോ അയാളെ തന്നെയാണ് തനിക്ക് വധുവായി ലഭിച്ചതെന്ന് ഗാരിയും വ്യക്തമാക്കുന്നു. പ്രായം തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നമായിട്ടില്ലെന്നും ഗാരി പറഞ്ഞു.

PAY-Gary-Almeda-Hardwick-26-at-home-in-Tennesseeമക്കള്‍ക്കിടയില്‍ ആദ്യമൊക്കെ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഒടുവില്‍ ഇരുവരുടേയും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.