ദോഹയില്‍ സ്‌കൂള്‍ സീറ്റുകള്‍ നേടാന്‍ ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിന്‍

Posted on: July 15, 2016 8:24 pm | Last updated: July 15, 2016 at 8:24 pm
SHARE

school-searchദോഹ: രാജ്യത്തെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യോജിച്ച സീറ്റുകള്‍ കണ്ടെത്തുന്നതിന് രക്ഷിതാക്കളെ സഹായിക്കുന്ന ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിനുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ മന്ത്രാലയം വികസിപ്പിച്ച സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമാകും. മികച്ച സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതിന് വെബ് ആപ്ലിക്കേഷന്‍ രക്ഷിതാക്കളെ സഹായിക്കും.
അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. സ്വകാര്യ സ്‌കൂളുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുകയാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നത്. സ്വകാര്യ സ്‌കൂളുകളുടെ ഡാറ്റാ ബേസുമായാണ് സെര്‍ച്ച് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
ഒഴിവുള്ള സീറ്റുകള്‍, പാഠ്യപദ്ധതി, ഫീസ്, സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം തുടങ്ങിയ എല്ലാ വിവരങ്ങളും കണ്ടെത്താന്‍ സാധിക്കുന്നു. വീടിനടുത്തുള്ള സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനാണ് അധിക രക്ഷിതാക്കളും ഇഷ്ടപ്പെടുന്നത്.
വ്യത്യസ്ത സ്‌കൂളുകള്‍ തമ്മിലെ ഭൂമിശാസ്ത്രപരമായ അകലം, ട്യൂഷന്‍ ഫീ, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശകര്‍ക്ക് തുലനം ചെയ്യാവുന്നതാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റി (www.edu.gov.qa/En/ServicesCenter/PSO/Pages/default.aspx) വിവരങ്ങള്‍ ലഭ്യമാണ്.
സ്വകാര്യ സ്‌കൂളുകളെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കും. സ്‌കൂളുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഇതിലൂടെ കഴിയും. അനുയോജ്യമായ സ്വകാര്യ സ്‌കൂളുകളില്‍ മക്കള്‍ക്കായി സീറ്റിനെക്കുറിച്ചറിയാന്‍ പുതിയ ഓണ്‍ലൈന്‍ ടൂള്‍ സഹായകരമാകുമെന്നു കരുതുന്നു.