റമസാനില്‍ അബുദാബിയില്‍ അറുത്തത് 70,000 മൃഗങ്ങളെ

Posted on: July 15, 2016 7:45 pm | Last updated: July 15, 2016 at 7:45 pm
SHARE

?????????????

അബുദാബി: ഈ വര്‍ഷം റമസാന്‍, ചെറിയ പെരുന്നാള്‍ ദിനത്തില്‍ അബുദാബി മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള വിവിധ അറവുശാലകളില്‍ 70,000 ത്തിന് മുകളില്‍ അടുമാടുകളെ അറുത്തതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി 13 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷമുണ്ടായത്. ഈ വര്‍ഷം 8,000 ആടുമാടുകളെ അധികം അറുത്തതായി നഗരസഭ അറിയിച്ചു.
അറവുശാലകളിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചും പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചുമാണ് വര്‍ധനവ് സാധ്യമാക്കിയതെന്ന് നഗരസഭ അറിയിച്ചു. പരിശോധനയില്‍ 185 മൃഗങ്ങളെ തിരിച്ചയച്ചതായും നഗരസഭാ വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ സമയം ക്രമീകരിച്ചാണ് ഈ വര്‍ഷം അറവുശാല പ്രവര്‍ത്തിച്ചത്.
വിവിധ ഷിഫ്റ്റുകളിലായാണ് അറവുശാലകളിലെ ജീവനക്കാരുടെ ജോലി ക്രമീകരിച്ചത്.
ഒട്ടകം, കാള എന്നിവ കഴിഞ്ഞ വര്‍ഷത്തെ അതേ നിലയിലായിരുന്നുവെങ്കിലും ആടുകളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായത്. റമസാനില്‍ പൊതു-സ്വകാര്യ സ്ഥലങ്ങളിലും മൃഗങ്ങളുടെ അറവിന് നിരോധനം ഏര്‍പ്പെടുത്തിയതും പരിശോധന ശക്തമാക്കിയതുമാണ് നഗരസഭയുടെ അറവുശാലകളിലെ മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുവാന്‍ കാരണം. ഈ വര്‍ഷം 2,000 ഒട്ടകങ്ങളെയും കാളകളെയുമാണ് നഗരസഭയുടെ അറവ് ശാലകളില്‍ നിന്നും അറുത്തത്.
2012ല്‍ 39,326 ഉം 2013ല്‍ 46,239ഉം, 2014ല്‍ 55.201ഉം മൃഗങ്ങളെയാണ് അറുത്തിരുന്നതെന്ന് നഗരസഭ അറിയിച്ചു.