ഉമ്മന്‍ ചാണ്ടിക്ക് പണം കൈമാറി: സരിതയുടെ മൊഴി ശരിവച്ച് ബിജുരാധാകൃഷ്ണന്‍

Posted on: July 15, 2016 6:52 pm | Last updated: July 16, 2016 at 9:18 am
SHARE

biju radhakrishnanകൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡല്‍ഹിയില്‍ വെച്ച് പണം കൈമാറിയെന്ന സരിത എസ്. നായരുടെ മൊഴി ശരിവച്ചു ബിജുരാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷനു മുന്നിലാണ് ബിജു സരിതയുടെ മൊഴി ശരിവച്ചത്. ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയില്‍ സഹായിച്ചിരുന്ന തോമസ് കുരുവിളക്കാണ് പണം കൈമാറിയത്. പണം സംഘടിപ്പിച്ച് നല്‍കിയത് താനാണ്. പണം കൈമാറിയ വിവരം അപ്പോള്‍ തന്നെ അറിയിച്ചിരുന്നുവെന്നും ബിജു പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ജിക്കുമോനാണ് പണം ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിനും പണം നല്‍കിയിട്ടുണ്ടെന്നും ബിജു പറഞ്ഞു. ജനപ്രതിനിധികള്‍ക്കായി തിരുവനന്തപുരത്ത് നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നു. പല പ്രമുഖര്‍ക്കും ഇതില്‍ പങ്കാളിത്തം ഉണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.