രാഷ്ട്രപതിയുടെ അകമ്പടി വാഹനം പശ്ചിമ ബംഗാളില്‍ അപകടത്തില്‍പെട്ടു

Posted on: July 15, 2016 6:25 pm | Last updated: July 15, 2016 at 8:04 pm
SHARE

Darjeeling_acci_071516കൊല്‍ക്കത്ത: രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ അകമ്പടി വാഹനം പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ അപകടത്തില്‍പെട്ടു. ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേയ്ക്ക് രാഷ്ട്രപതി യാത്ര ചെയ്യുന്നതിനിടെയാണ് അകമ്പടി വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ആറ് സുരക്ഷ ഭടന്മാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്ന് രാഷ്ട്രപതി പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.

CnY2EdpVUAAQCP7രാഷ്ട്രപതിക്ക് ഒപ്പമുണ്ടായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ സുരക്ഷിതരാണെന്ന് പിന്നീട് മുഖ്യമന്ത്രി ടെലിഫോണില്‍ രാഷ്ട്രപതിയെ അറിയിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ ഡാര്‍ജിലിംഗ് സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി എത്തിയത്.