അമീറുല്‍ ഇസ്ലാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: July 15, 2016 2:23 pm | Last updated: July 15, 2016 at 2:23 pm
SHARE

amerul NEW_8എറണാകുളം: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആടിലെ ലൈംഗിക വൈകൃതത്തിനിരയാക്കിയ കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് അമീറിനെ കസ്റ്റഡിയില്‍ വിട്ടത്.

അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് നാലര വരെ കസ്റ്റഡിയില്‍ വെക്കാനാണ് കോടതി അനുവദിച്ചത്. കൊല്ലപ്പെട്ട ജിഷയുടെ വീടിന് സമീപത്തുവെച്ച് ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കി എന്നാണ് കേസ്. ആടിന്റെ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.