Connect with us

National

സ്വര്‍ണ ഷര്‍ട്ടുകാരന്‍ ദത്ത ഫുഗെ കൊല്ലപ്പെട്ടു

Published

|

Last Updated

പൂനെ: സ്വര്‍ണം കൊണ്ട് നിര്‍മിച്ച ഷര്‍ട്ട് ധരിച്ച് ജനശ്രദ്ധ നേടിയ എന്‍സിപി മുന്‍ നേതാവ് ദത്ത ഫുഗെ കൊല്ലപ്പെട്ടു. വക്രതുണ്ഡ് ചിട്ട് ഫണ്ട് എന്ന പേരില്‍ പണമിടപാട് സ്ഥാപനം നടത്തി വന്ന ദത്ത ഫുഗെക്കെതിരെ ക്രമക്കേട് നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു.

വ്യാഴാഴ്ച രാത്രി ദിഗിയിലെ ഭാരത്മാതാ നഗറിലുള്ള വീട്ടിലത്തെിയ സംഘം ഫുഗെയെ പുറത്തേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. ചിട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേനയാണ് ഇവര്‍ ഫുഗെയെ കൂട്ടികൊണ്ടുപോയതെന്ന ഭാര്യ പോലീസിനോട് പറഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

44 കാരാനയ ദത്ത ഫുഗെ മൂന്നുവര്‍ഷം മുമ്പാണ് 3.5 കിലോ സ്വര്‍ണമുപയോഗിച്ചുണ്ടാക്കിയ ഷര്‍ട്ട് ധരിച്ച് ശ്രദ്ധേയനായത്. 1.27 കോടി രൂപമുടക്കിയാണ് ഫുഗെ സ്വര്‍ണ ഷര്‍ട്ട് നിര്‍മിച്ചത്. ബെല്‍റ്റ്, മാലകള്‍, ബ്രേസ് ലേറ്റുകള്‍ എന്നിവയടക്കം ഏഴു കോടി രൂപയുടെ സ്വര്‍ണമാണ് ഫുഗെ ധരിച്ചിരുന്നത്.

Latest