ദക്ഷിണ സുഡാനില്‍ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിയ മലയാളികളുടെ സംഘം നാട്ടിലെത്തി

Posted on: July 15, 2016 9:25 am | Last updated: July 15, 2016 at 6:26 pm
SHARE

sudan8തിരുവനന്തപുരം: ദക്ഷിണ സുഡാനില്‍ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിയ മലയാളികളടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തി. 156 പേരടങ്ങുന്ന സംഘത്തില്‍ 45 മലയാളികളാണ് ഉണ്ടായിരുന്നത്. സുഡാനില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി വികെ സിംഗ് സംഘത്തോടൊപ്പമുണ്ടായിരുന്നു.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ നാലുമണിക്കാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടറും ചേര്‍ന്ന് നാട്ടിലെത്തിയവരെ സ്വീകരിച്ചു.

രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലായിരുന്നെന്ന് നാട്ടിലെത്തിയവര്‍ പ്രതികരിച്ചു. രണ്ട് വിമാനങ്ങളിലായാണ് രക്ഷപ്പെട്ട ഇന്ത്യക്കാര്‍ നാട്ടിലെത്തിയത്. മടങ്ങിയെത്തിയ മലയാളികളെ തിരുവനന്തപുരത്ത് ഇറക്കിയ ശേഷം ശേഷിച്ചവരേയും കൊണ്ട് വിമാനം ഡല്‍ഹിക്ക് പോയി.