ടെറിയാണ് എന്റെ ചെല്‍സിയെ നയിക്കുക : കോന്റെ

Posted on: July 15, 2016 5:31 am | Last updated: July 15, 2016 at 12:32 am
SHARE
കോന്റെ ചെല്‍സി ക്യാമ്പില്‍
കോന്റെ ചെല്‍സി ക്യാമ്പില്‍

ലണ്ടന്‍: ചെല്‍സിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഇറ്റാലിയന്‍ കോച്ച് അന്റോണിയോ കോന്റെ തന്റെ ടീമിന്റെ ക്യാപ്റ്റനെയും പ്രഖ്യാപിച്ചു – ജോണ്‍ ടെറി. ദശകത്തിലേറെയായി ചെല്‍സിയുടെ പ്രതിരോധത്തിലെ പടനായകനായി നില്‍ക്കുന്ന ടെറിയെ കോന്റെ നായകനായി പ്രഖ്യാപിച്ചത് പലരെയും അമ്പരപ്പിച്ചു.
ചെല്‍സിയുടെ പരിശീലകന്‍ എന്ന നിലയില്‍ ആദ്യ വാര്‍ത്താ സമ്മേളനം നടത്തിയ കോന്റെ ആത്മവിശ്വാസത്തോടെ ജേര്‍ണലിസ്റ്റുകലെ നേരിട്ടു.
ഏന്റെ ടീമിലെ ഏറ്റവും പ്രധാന താരം ടെറിയാണ്. ക്ലബ്ബിനും ആരാധകര്‍ക്കും എല്ലാം അങ്ങനെ തന്നെ. എല്ലാ തീരുമാനങ്ങളും ഞങ്ങള്‍ ഒരുമിച്ചായിരിക്കും എടുക്കുക. ടെറി ക്ലബ്ബിനൊപ്പം തുടരാന്‍ തീരുമാനിച്ചതില്‍ എനിക്കാവേശമുണ്ട്. അദ്ദേഹവുമായി പലതവണ ഞാന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ടെറി ഏറെ സന്തുഷ്ടനാണ് ക്ലബ്ബില്‍ തുടരുന്നതില്‍. ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗിലെത്തിക്കുക എന്നതാണ് പ്രധാന ദൗത്യം.
ഇറ്റലിയില്‍ ഞാന്‍ പരിശീലനായിരുന്നില്ല, ഒരു തുന്നല്‍ക്കാരനായിരുന്നു. ഒരു തുന്നല്‍ക്കാരന്‍ ഏറ്റവും നല്ല രീതിയില്‍ ഡ്രസ് ഒരുക്കുന്നു. ഞാനും അതുപോലെ ഒരു ടീമിന് വേണ്ട ഏറ്റവും നല്ല വസ്ത്രം തയ്ക്കുകയാണ് ചെയ്തത്. ചെല്‍സിയിലും അത് തുടരും – കോന്റെ പറഞ്ഞു.
സമ്മര്‍ദം പരിശീലകര്‍ക്ക് പറഞ്ഞതാണ്. സ്വതവേ സമ്മര്‍ദമുള്ള പ്രകൃതക്കാരനാണ് ഞാന്‍. ചെല്‍സിയെ പോലുള്ള വലിയ ക്ലബ്ബില്‍ ഒരു കളിക്കാരനോ കോച്ചിനോ ജയത്തെ കുറിച്ചല്ലാതെ ചിന്തിക്കാന്‍ സാധിക്കില്ല. എല്ലാ മത്സരവും പ്രധാനപ്പെട്ടതാണ്. പ്രീമിയര്‍ ലീഗ് വിജയിക്കുക എളുപ്പമല്ല. ഇവിടെ കിരീട സാധ്യതയുള്ള ആറോ ഏഴോ ടീമുകളുണ്ട്. വരാന്‍ പോകുന്ന സീസണ്‍ ആവേശകരമായിരിക്കും.
ഫുട്‌ബോളിനോട് എനിക്ക് വൈകാരികമായ അടുപ്പമാണ്. മുഴുവന്‍ സമയവും ടച് ലൈനില്‍ നിന്ന് കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുന്നത് എന്റെ രീതിയാണ്. എന്നിലുള്ള ഊര്‍ജവും ആവേശവും കളിക്കാരിലേക്ക് പകര്‍ന്ന് നല്‍കുകയാണ് ഞാന്‍ ചെയ്യുന്നത് – കോന്റെ പറഞ്ഞു.
ഇംഗ്ലണ്ടിലേക്ക് വരുന്നതിന് മുന്നോടിയായി ലെസ്റ്റര്‍സിറ്റിയുടെ കോച്ച് ക്ലോഡിയോ റാനിയേരിയുമായി കോന്റെ സംസാരിച്ചിരുന്നു. ആവേശകരമായി ലീഗിലേക്ക് സ്വാഗതം ചെയ്യുകയാണ് നല്ല മനുഷ്യന്‍ കൂടിയായ റാനിയേരി ചെയ്തതെന്ന് കോന്റെ പറഞ്ഞു.