Connect with us

Kerala

ഹജ്ജ് യാത്ര ആഗസ്റ്റ് 22 മുതല്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ ഹജ്ജ് യാത്ര ആഗസ്റ്റ് 22ന് തുടങ്ങും. ഇതിന് മുന്നോടിയായി ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നെടുമ്പാശ്ശേരിയില്‍ നിര്‍വഹിക്കും. ഹജ്ജ്, വഖ്ഫ് മന്ത്രി ഡോ. കെ ടി ജലീലീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. പതിനായിരത്തിലധികം ഹാജിമാരുടെ വലിയ സംഘമാണ് ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി പോകുന്നത്. ഇത്രയും പേര്‍ക്ക് ക്യാമ്പില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ മന്ത്രി വിശദമായി ആരാഞ്ഞു. ക്യാമ്പ് കുറ്റമറ്റതാക്കാന്‍ ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ മലപ്പുറം ജില്ലാ കലക്ടര്‍ വെങ്കടേശപതി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, ബാബു സേട്ട്, അഹമ്മദ് മൂപ്പന്‍, ഡോ. ഇ കെ അഹമ്മദ്കുട്ടി, ഷരീഫ് മണിയാട്ടുകുടി, ഇ സി മുഹമ്മദ്, മുജീബ് പുത്തലത്ത്, അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി സംബന്ധിച്ചു.
കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ വിപുലമായ സൗകര്യങ്ങളോടുകൂടിയ പുതിയ ബ്ലോക്കിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.

Latest