Connect with us

Kerala

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് അഴിമതിക്കാരെ ഒഴിവാക്കും

Published

|

Last Updated

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് അഴിമതിക്കാരെ ഒഴിവാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. 42 പൊതുമേഖലാ സ്്ഥാപനങ്ങളും അഞ്ചു വര്‍ഷത്തിനുള്ളില്‍ ലാഭകരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊച്ചി പെട്രോനെറ്റിന്റെ ഉപോത്പന്നങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ഉത്പന്നങ്ങള്‍ ഉത്പാദിക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
പഴയങ്ങാടി, കരിന്തളം എന്നിവിടങ്ങളിലെ ക്ലേ ഫാക്ടറികള്‍ പൂട്ടിയ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി ക്ഷീരോത്പാദന പദ്ധതി നടപ്പാക്കും. ഇതിലൂടെ 1000 പേര്‍ക്ക് തൊഴില്‍ നല്‍കും. പൊതുമേഖലാ സ്ഥാനങ്ങളില്‍ ആരോപണവിധേയവായവരില്‍ ചിലരെ മാറ്റി. മറ്റുള്ളവരെപ്പറ്റി വ്യവസായ സെക്രട്ടറി അന്വേഷണം നടത്തുന്നു. റിപ്പോര്‍ട്ട് ലഭ്യമായാല്‍ വിജിലന്‍സ് അന്വേഷണം വേണമെങ്കില്‍ അതുണ്ടാകും.
പാലക്കാട് കണ്ണാടി, കൊല്ലം മീറ്റര്‍ കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഗുണനിലാവരമില്ലാത്തവയാണെന്ന റിപ്പോര്‍ട്ട് ശരിയല്ല. ഇവിടന്നുള്ള മീറ്ററുകള്‍ കെ എസ് ഇ ബിയെക്കൊണ്ട് വാങ്ങിപ്പിക്കുന്നതിന് നടപടിയുണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങുന്നതിന് നടപടിയുണ്ടാകും. ജീര്‍ണ്ണാവസ്ഥയിലുള്ള വ്യവസായ പാര്‍ക്കുകള്‍ പുനരുദ്ധരിക്കും. കിന്‍ഫ്ര, കെ എസ് ഐ ഡി സി എന്നിവയുടെ സഹകരണത്തോടെ പുതിയ വ്യവസായ സംരഭങ്ങള്‍ ആരംഭിക്കും. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തില്‍ ഇടപെടല്‍ നടത്തും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള എം പിമാരുടെ ടോഗത്തില്‍ വിഷയമവതരിപ്പിച്ച് അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി ഇ പി ജയരാജന്‍ വി കെ സി മമ്മദ്‌കോയ, എസ് ശര്‍മ, സി കൃഷ്ണന്‍, കെ കെ രാമചന്ദ്രന്‍ നായര്‍, പി കെ ശശി, സണ്ണി ജോസഫ്, കെ കൃഷ്ണന്‍കുട്ടി, സുരേഷ് കുറുപ്പ് എന്നിവരെ അറിയിച്ചു.

Latest