2011 മുതല്‍ 2016 ജൂണ്‍ വരെ 9273 ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍ മരിച്ചു

Posted on: July 15, 2016 6:04 am | Last updated: July 15, 2016 at 12:05 am
SHARE

accident-തിരുവനന്തപുരം: 2011മുതല്‍ 2016 ജൂണ്‍ 30 വരെ സംസ്ഥാനത്ത് 9273 ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍ മരണമടഞ്ഞുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പി സി ജോര്‍ജ്ജിന അറിയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ് 1393 പേര്‍. സംസ്ഥാനത്ത എല്ലാ വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ക്കും ഊര്‍ജ്ജ ഓഡിറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഹൈബി ഈഡന്‍, കെ മുരളീധരന്‍, സണ്ണി ജോസഫ് എന്നിവരെ അറിയിച്ചു. 2015-16 സാമ്പത്തിക വര്‍ഷം റവന്യു കമ്മി ഗ്രാന്റ് ഇനത്തിലായി 4640 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക് രാജു എബ്രഹാം, സി കെ ഹരീന്ദ്രന്‍, കെ ജെ മാക്‌സി, പി കെ ശശി എന്നിവരെ അറിയിച്ചു. സംസ്ഥാനത്ത് 2015 വരെ ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലുമായി ആകെ 949466 ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ രാജനെ അറിയിച്ചു.