അലിഗഡ് യൂനിവേഴ്‌സിറ്റി അറബിക് എം എ: അബ്ദുര്‍റഹ്മാന്‍ ബുഖാരിക്ക് ഒന്നാം റാങ്ക്

Posted on: July 14, 2016 11:57 pm | Last updated: July 14, 2016 at 11:57 pm
SHARE

ABDUL RAHMAN  BUHARI- ist rankകൊണ്ടോട്ടി: അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എം എ അറബികില്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിക്ക് ഒന്നാം റാങ്ക്. കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളേജിലെ കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം ഉന്നത പഠനത്തിനായി കേന്ദ്ര സര്‍വകലാശാലയില്‍ ചേരുകയായിരുന്നു.
എം എസ് ഒയുടെ എ എം യു കാമ്പസ് യൂണിറ്റിലെ മുഖ്യസംഘാടകനും മലയാളി അസോസിയേഷന്‍ ഭാരവാഹി കൂടിയായിരുന്നു അബ്ദുര്‍റഹ്മാന്‍ ബുഖാരി. എസ് എസ് എഫ് കൊളപ്പുറം സെക്ടര്‍ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിരുന്നു. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിലെ പ്രതിഭ കൂടിയായ ബുഖാരി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതിരിപ്പിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഈശത്ത് ബഹുഭാഷാ മാഗസിന്റെ പത്രാധിപനായി പ്രവര്‍ത്തിക്കുന്നു.
മികച്ച നേട്ടം കൈവരിച്ച അബ്ദുര്‍റഹ്മാന്‍ ബുഖാരിയെ സംഘടനാ നേതാക്കളും ബുഖാരി സ്ഥാപന മേധാവികളും അഭിനന്ദിച്ചു.