ഫിഫ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യക്കു മുന്നേറ്റം

Posted on: July 14, 2016 10:25 pm | Last updated: July 14, 2016 at 10:25 pm
SHARE

india-2019-afc-asian-cup-qualifier_jvfrapxenhur1c2z8hmegtpm0ന്യൂഡല്‍ഹി: ഫിഫ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യക്കു മുന്നേറ്റം. 11 സ്ഥാനങ്ങള്‍ ഉയര്‍ന്ന ഇന്ത്യന്‍ ടീം 152-ാം റാങ്കിലെത്തി. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു യോഗ്യത നേടിയ ഇന്ത്യയുടെ പ്രകടനമാണ് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചത്. ലാവോസിനെ ഇരുപാദത്തിലുമായി ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തിരുന്നു.

ദക്ഷിണേഷ്യന്‍ റാങ്കിംഗില്‍ ഇന്ത്യയാണ് മുന്നിട്ടു നില്‍ക്കുന്നത്.