കുട്ടികളുടെ വായനക്കായി പെരുന്നാള്‍ ബൂത്തൊരുക്കി

Posted on: July 14, 2016 9:13 pm | Last updated: July 14, 2016 at 9:13 pm
SHARE
കുട്ടികളുടെ വായനക്കായി സിറ്റിസെന്ററില്‍ ഒരുക്കിയ ബൂത്ത്‌
കുട്ടികളുടെ വായനക്കായി സിറ്റിസെന്ററില്‍ ഒരുക്കിയ ബൂത്ത്‌

ദോഹ: ഈദുല്‍ ഫിതര്‍ ദിനങ്ങളില്‍ ഖത്വര്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ വായനാ കാമ്പയിന്‍ പരിപാടികള്‍ ശ്രദ്ധേയമായി. സിറ്റിസെന്ററില്‍ പ്രത്യേകം തയാറാക്കിയ ബൂത്തില്‍ നടന്ന പരിപാടികളില്‍ കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കാളികളായി. നിരവധി വിദ്യാഭ്യാസ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കുടുംബങ്ങള്‍ സജീവമായി പങ്കെടുത്തു. അല്‍ ഫൈസല്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സെന്ററുമായി സഹകരിച്ച് റമസാനിലും ഈദ് അവധിദിനങ്ങളിലുമായിട്ടായിരുന്നു കാമ്പയിന്‍ പരിപാടികള്‍.
ഖത്വറിലെ ജനങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ വായനയോടും സാഹിത്യത്തോടും താത്പര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്വര്‍ ഫൗണ്ടേഷന്‍ ദേശീയ വായനാ കാമ്പയിനു തുടക്കം കുറിച്ചത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദേശീയ വായനാ കാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ ഖത്വറിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യം വെക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.