അമേരിക്കയിലെ മത്സരങ്ങളില്‍ മിന്നും പ്രകടനവുമായി ഖത്വര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Posted on: July 14, 2016 8:58 pm | Last updated: July 14, 2016 at 8:58 pm
SHARE
ടെന്നിസിയില്‍ ഡെസ്റ്റിനേഷന്‍ ഇമാജിനേഷന്‍ ഗ്ലോബല്‍ മത്സരത്തില്‍ ഖത്വര്‍ ടീമിന്റെ  മാര്‍ച്ച് പാസിംഗ്‌
ടെന്നിസിയില്‍ ഡെസ്റ്റിനേഷന്‍ ഇമാജിനേഷന്‍ ഗ്ലോബല്‍ മത്സരത്തില്‍ ഖത്വര്‍ ടീമിന്റെ
മാര്‍ച്ച് പാസിംഗ്‌

ദോഹ: അമേരിക്കയില്‍ നടന്ന വിദ്യാര്‍ഥികളുടെ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ച വെച്ച് ഖത്വറില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ടെന്നിസിയില്‍ നടക്കുന്ന ഡെസ്റ്റിനേഷന്‍ ഇമാജിനേഷന്‍ ഗ്ലോബല്‍ ഫൈനല്‍സില്‍ ഖത്വറിലെ സ്‌കൂളുകളില്‍ നിന്നുള്ള 23 ടീമുകളാണ് പങ്കെടുത്തത്. 18 ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളില്‍ നിന്നുള്ള 19 ടീമുകളും മൂന്ന് ഇന്റര്‍നാഷനല്‍ സ്‌കൂളുകളില്‍ നിന്നുള്ള നാല് ടീമുകളുമാണുള്ളത്.
52 ടീമുകള്‍ പങ്കെടുത്ത ക്ലോസ് എന്‍കൗണ്ടേഴ്‌സ് ചലഞ്ചില്‍ മൗസ ബിന്‍ത് മുഹമ്മദ് എലിമെന്ററി സ്‌കൂള്‍ പന്ത്രണ്ടാം സ്ഥാനവും മൗസ ബിന്‍ത് മുഹമ്മദ് പ്രിപ്പറേറ്ററി ഇന്‍ഡിപന്‍ഡന്റ് സ്‌കൂള്‍ 24 ാം സ്ഥാനവും നേടി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുരോഗതിയെയാണ് ഇത് കാണിക്കുന്നതെന്ന് അല്‍ ഫൈസല്‍ വിതൗട്ട് ബോര്‍ഡേഴ്‌സ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി പറഞ്ഞു.