ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍ ഗ്രൂപ്പില്‍ ഖത്വര്‍ എയര്‍വേയ്‌സ് ഓഹരി ഉയര്‍ത്തുന്നു

Posted on: July 14, 2016 8:54 pm | Last updated: July 14, 2016 at 8:54 pm
SHARE

ദോഹ: ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പില്‍ (ഐ എ ജി) ഓഹരി ഉയര്‍ത്തുന്ന കാര്യം സജീവമായി പരിഗണിക്കുകയാണെന്ന് ഖത്വര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. അനുവദിക്കപ്പെടുന്ന പരിധിക്കുള്ളില്‍നിന്നുള്ള നിക്ഷേപ വളര്‍ച്ചക്കാണ് തയാറെടുക്കുന്നതെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഐ എ ജിയിലെ ഓഹരി നിക്ഷേപം 12 ശമതാനത്തില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഖത്വര്‍ എയര്‍വേയ്‌സ് തീരുമാനിച്ചിരുന്നു. ആഗോള വികസനത്തിന്റെ ഭാഗമായായിരുന്നു നീക്കം. കഴിഞ്ഞ ദിവസവം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഐ എ ജിയിലെ ഓഹരി ഉയര്‍ത്തുന്ന കാര്യം ഖത്വര്‍ എയര്‍വേയ്‌സ് സൂചിപ്പിച്ചത്. നിലവില്‍ 15.67 ശതമാനം ഓഹരിയാണുള്ളതെന്ന് പ്രസ്താവന പറയുന്നു. ഈ വിഹിതം ഉയര്‍ത്തുന്നതാണ് കമ്പനി പരിഗണിക്കുന്നതെന്നാണ് അറിയിപ്പ്. യൂറോപ്പിനു പുറത്തു നിന്നുള്ള ഐ എ ജിയിലെ പ്രധാന ഓഹരി പങ്കാളിത്തമാണ് ഖത്വര്‍ എയര്‍വേയ്‌സ്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ക്കായിരിക്കണം ഓഹരി പങ്കാളിത്തത്തിലെ മേല്‍ക്കോയ്മ എന്ന നയത്തിന്റെ ഭാഗമായി യൂനിയനു പുറത്തുള്ള രാജ്യങ്ങളുടെ ഓഹരി പങ്കാളിത്തത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ലാറ്റം എയര്‍ലൈന്‍ ഗ്രൂപ്പില്‍ ഓഹരി നിക്ഷേപം നടത്തുന്നതായി കഴിഞ്ഞ ദിവസം ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു.